കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഓർത്തഡോക്സ് വിഭാഗത്തിന്റെ പെരുന്നാൾ ശുശ്രൂഷയിൽ നിലവിലുള്ള വികാരിയെ കൂടാതെ മറ്റൊരാളെ കൂടി ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്ത് ആരംഭിച്ച വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയായിരുന്നു.
വൈകിട്ട് ആറുമണിയോടെ പള്ളിയിൽ ശുശ്രൂഷ നടക്കുന്നതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതോടെ വിശ്വാസികൾ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങി. സംഭവത്തെ തുടർന്ന് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


