കൊച്ചി: മെട്രോ പില്ലറിൽ നിന്ന് കമ്പി കാറിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഗോപിക എന്ന യുവതിക്കാണ് പരിക്കേറ്റത്.
കാറിന്റെ ചില്ലിന് മുകളിലേക്കാണ് കമ്പി വീണത്. സംഭവത്തെ തുടർന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു.


